16 November, 2020 05:52:22 PM


സംസ്ഥാനത്ത് ഇന്ന് 2710 പേര്‍ക്ക് കോവിഡ്; 2347 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം



തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2710 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 2347 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. 19 മരണം സ്ഥിരീകരിച്ചു. 6567 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ഇന്ന് രോഗം ബാധിച്ചവരില്‍ 260 പേരുടെ ഉറവിടം വ്യക്തമല്ല. 39 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞ ദിവസം രോഗം ബാധിച്ചു. 25149 സാംപിളുകളാണ് 24 മണിക്കൂറിനിടെ പരിശോധിച്ചത്. 70925 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.



Share this News Now:
  • Google+
Like(s): 2.6K