17 November, 2020 07:25:00 AM


ഫ്രാ​ൻ​സി​സ്കോ സ​ഗ​സ്തി​യെ പെ​റു​വി​ന്‍റെ ഇ​ട​ക്കാ​ല പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ത്തു



ലി​മ: ഫ്രാ​ൻ​സി​സ്കോ സ​ഗ​സ്തി​യെ പെ​റു​വി​ന്‍റെ ഇ​ട​ക്കാ​ല പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ത്തു. ഒ​രാ​ഴ്ച​യ്ക്കി​ടെ രാ​ജ്യ​ത്തെ ന​യി​ക്കു​ന്ന മൂ​ന്നാ​മ​ത്ത​യാ​ളാ​ണ് ഇ​ദ്ദേ​ഹം. അ​ടു​ത്ത വ​ർ​ഷം പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​തു​വ​രെ 76കാ​ര​നാ​യ സ​ഗ​സ്തി​യാ​യി​രി​ക്കും രാ​ജ്യ​ത്തെ ന​യി​ക്കു​ക.

അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്ന​തി​നേ​ത്തു​ട​ർ​ന്ന് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന മാ​ർ​ട്ടി​ൻ വി​സാ​ര​യെ ത​ൽ​സ്ഥാ​ന​ത്തു നി​ന്ന് നീ​ക്കം ചെ​യ്തി​രു​ന്നു. ഇ​ദ്ദേ​ഹ​ത്തി​നെ​തി​രെ രാ​ജ്യ വ്യാ​പ​ക പ്ര​ക്ഷോ​ഭ​ങ്ങ​ൾ ഉ​യ​ർ​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു ഇം​പീ​ച്ച്മെ​ന്‍റ്.

മാ​ർ​ട്ടി​ൻ വി​സാ​രെ​യു​ടെ ഇം​പീ​ച്ച്മെ​ന്‍റി​നെ​തി​രെ സ​ഗ​സ്തി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല. വി​സാ​രെ​ക്കു പി​ന്നാ​ലെ ഇ​ട​ക്കാ​ല പ്ര​സി​ഡ​ന്‍റാ​യി അ​ധി​കാ​ര​മേ​റ്റ മാ​നു​വ​ൽ മൊ​റീ​നോ ഒ​രു മാ​സം മാ​ത്രം അ​ധി​കാ​ര​ത്തി​ലി​രു​ന്ന ശേ​ഷം രാ​ജി വ​യ്ക്കു​ക​യാ​യി​രു​ന്നു.


Share this News Now:
  • Google+
Like(s): 921