14 April, 2021 05:10:49 PM


സംസ്ഥാനത്ത് എസ്.എസ്.എല്‍.സി, +2 പരീക്ഷകൾ മുൻ നിശ്ചയിച്ച പ്രകാരം നടക്കും



തിരുവനന്തപുരം: സിബിഎസ്ഇ പരീക്ഷകൾ മാറ്റിയെങ്കിലും സംസ്ഥാനത്തെ എസ്.എസ്.എല്‍.സി, +2 പരീക്ഷകളിൽ മാറ്റമുണ്ടാകില്ല. പരീക്ഷകൾ മുൻ നിശ്ചയിച്ച പ്രകാരം തന്നെ തുടരുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. രാജ്യത്ത് ആഞ്ഞടിക്കുന്ന കോവിഡ് രണ്ടാംതരംഗത്തിന്‍റെ പശ്ചാത്തലത്തിലാണ് പരീക്ഷകൾ മാറ്റിവെയ്ക്കാന്‍ സിബിഎസ്ഇ തീരുമാനിച്ചത്.



Share this News Now:
  • Google+
Like(s): 939