30 April, 2021 04:15:21 PM


കട്ടപ്പുറത്തായ ട്രാക്ടര്‍ ട്രയ്‌ലര്‍ നിരത്തിലിറക്കാനൊരുങ്ങി തിരുവില്വാമല ഗ്രാമപഞ്ചായത്ത്



പഴയന്നൂര്‍: കട്ടപ്പുറത്ത് കയറിയ ട്രാക്ടര്‍ ട്രയ്‌ലര്‍ നിരത്തിലിറക്കാനൊരുങ്ങി തിരുവില്വാമല ഗ്രാമപഞ്ചായത്ത് ഭരണസമിതി. 10 വര്‍ഷങ്ങള്‍ക്ക് മുമ്പ് വാങ്ങിയ ട്രാക്ടര്‍ ട്രയ്‌ലര്‍ ഇപ്പോള്‍ കാട് കയറി നശിക്കുന്ന അവസ്ഥയിലാണ്. 2018ല്‍ മോട്ടോര്‍വാഹന വകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയ വാഹനം കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. 


ഇത്രയും വര്‍ഷമായിട്ടും വാഹനത്തിന്‍റെ വാര്‍ഷിക ടെസ്റ്റ് നടത്തിയിരുന്നില്ല. വാഹനത്തിന്‍റെ ട്രയിലര്‍ മോഷണം പോയതുമായി ബന്ധപെട്ട് കേസ് നിലനില്‍ക്കുന്നതിനാലാണ് വാഹനം ഉടന്‍ പുറത്തിറക്കാന്‍ കഴിയാത്തതെന്നും മോട്ടോര്‍വാഹനവകുപ്പ് അധികൃതരില്‍ നിന്നും അനുകൂല നിലപാട് ലഭിച്ചാല്‍ വാഹനം നിരത്തിലിറക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഗ്രാമപഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.



Share this News Now:
  • Google+
Like(s): 2.6K