04 May, 2021 11:29:01 AM


യാത്രക്കാരില്ല: കേരളത്തിലോടുന്ന 10 സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി



കൊച്ചി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ കുറവ് വന്നതിനാല്‍ കേരളത്തിലോടുന്ന 10 സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. മെയ് 6 മുതല്‍ 15 വരെയാണ് ഈ സര്‍വീസുകള്‍ റദ്ദാക്കിയിട്ടുള്ളത്. നിലവില്‍ ഈ ട്രെയിനുകളിലെ യാത്രയ്ക്കായി ടിക്കറ്റ് റിസര്‍വ് ചെയ്ത യാത്രക്കാര്‍ക്ക് പണം തിരിച്ചു നല്‍കുന്നതാണെന്നും റെയില്‍വെ അറിയിച്ചു.


റദ്ദാക്കിയ ട്രെയിനുകള്‍:


തിരുച്ചിറപ്പളളി ജം - തിരുവനന്തപുരം സെന്‍ട്രല്‍

തിരുവനന്തപുരം സെന്‍ട്രല്‍ - തിരുച്ചിറപ്പളളി ജം

ഗുരുവായൂര്‍ - തിരുവനന്തപുരം സെന്‍ട്രല്‍ (ഇന്‍റര്‍സിറ്റി)

തിരുവനന്തപുരം സെന്‍ട്രല്‍ - ഗുരുവായൂര്‍ (ഇന്‍റര്‍സിറ്റി)

പുനലൂര്‍ - ഗുരുവായൂര്‍ സ്പെഷ്യല്‍

ഗുരുവായൂര്‍ - പുനലൂര്‍ സ്പെഷ്യല്‍

എറണാകുളം ജം - കണ്ണൂര്‍ (ഇന്‍റര്‍സിറ്റി)

കണ്ണൂര്‍ - എറണാകുളം ജം (ഇന്‍റര്‍സിറ്റി)

ആലപ്പുഴ - കണ്ണൂര്‍ (എക്സിക്യൂട്ടീവ്)

കണ്ണൂര്‍ - ആലപ്പുഴ (എക്സിക്യൂട്ടീവ്)



Share this News Now:
  • Google+
Like(s): 2.6K